സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഈ മാസം 27 മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനം.

ഡോക്ടര്‍മാരുടെ സമരത്തിന് മുന്നോടിയായി ഈ മാസം 20-ന് വഞ്ചനാദിനം ആചരിക്കും. അന്നേദിവസം രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ ഒപി ബഹിഷ്‌കരിക്കാനാണ് തീരുമാനം.

Top