പാക് അധിനിവേശ കാശ്മീരില്‍ പഠിച്ച ഡോക്ടര്‍മാര്‍ക്ക് ഇനി ഇന്ത്യയില്‍ പ്രാക്ടീസ് ലഭിക്കില്ല

ന്യൂഡല്‍ഹി: പാക് അധിനിവേശ ജമ്മു കാശ്മീരിലേയും ലഡാക്കിലേയും മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് വിലക്കിയുള്ള ഉത്തരവായി. ഇതുസംബന്ധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവ് പുറത്തിറക്കി.

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും പൂര്‍ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ 1956-ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമ പ്രകാരം പാക് അധിനിവേശ ജമ്മു കശ്മീരിലേയും ലഡാക്കിലേയും മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ആവശ്യമാണ്

എന്നാല്‍ അംഗീകാരമില്ലാത്തതിനാല്‍ പാക് അധിനിവേശ പ്രദേശങ്ങളിലെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച യോഗ്യതയില്‍ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Top