രോഗിയുടെ വയറ്റില്‍ നിന്ന് 111 ഇരുമ്പാണികള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മുളങ്കുന്നത്തുകാവ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് എത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് 111 ഇരുമ്പാണികള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചാവക്കാട് മേത്തല സ്വദേശിയായ 49കാരന്റെ വയറ്റില്‍ നിന്നുമാണ് ഇരുമ്പാണികള്‍ പുറത്തെടുത്തത്.

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആണികള്‍ പുറത്തെടുത്തത്.

മാനസിക വിഭ്രാന്തിയുള്ള ഇയാള്‍ 10 വര്‍ഷമായി ഇരുമ്പാണി കഴിക്കാറുണ്ടെന്നാണ് പറയുന്നത്. മാസങ്ങളായി വയറു വേദന അനുഭവപ്പെടുന്ന ഇയാള്‍ വേദന സംഹാരി ഉപയോഗിച്ച് തല്‍ക്കാല ശമനം വരുത്തുകയാണ് പതിവ്. തുടര്‍ച്ചയായ വേദനയെ തുടര്‍ന്നാണ് സ്‌കാനിങ്ങ് നടത്തുകയും വയറ്റില്‍ എന്തോ കണ്ടെത്തുകയും ചെയ്തത്. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

Top