വനിതാ ഡോക്ടറെ ആക്രമിച്ചു; പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിക്കുന്നു

doctors

തിരുവനന്തപുരം: വനിതാ ഡോക്ടറെ ആക്രമിച്ചെന്ന് ആരോപിച്ച് പ്രതിഷേധ സൂചകമായി ഡോക്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ബഹിഷ്‌കരിക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് ഒപി ബഹിഷ്‌കരിച്ചത്.

പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗികളുടെ ബന്ധുക്കള്‍ കൈയ്യേറ്റം ചെയ്തിരുന്നു.

ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഒപി ബഹിഷ്‌കരണം. കെജിഎംഒയാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

Top