ബംഗാളില്‍ പരിക്കേറ്റ റസിഡന്റ് ഡോക്ടറെ മമത ബാനര്‍ജി സന്ദര്‍ശിക്കാന്‍ സാധ്യത

mamatha-banarji

കൊല്‍ക്കത്ത: ബംഗാളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് തുടക്കം മുതല്‍ നിഷേധ നിലപാടായിരുന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക്. എന്നാല്‍, ഇപ്പോള്‍ പരിക്കേറ്റ ഡോക്ടറെ മമത സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ച നടത്താമെന്ന് നിലപാട് എടുത്തിരുന്ന മമത ഡോക്ടറെ കാണ്ടേക്കുമെന്നാണ് സൂചനകള്‍. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ മര്‍ദ്ദിച്ചിരുന്നു. ഇതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറിയിരുന്നു.

48 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ ആവശ്യം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

Top