ബിഹാറില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍; 15 രോഗികള്‍ മരിച്ചു, 36 ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു

പാറ്റ്ന: ബിഹാറില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു.

സമരത്തെ തുടര്‍ന്ന് മതിയായ ചികിത്സ ലഭിക്കാതെ 15 രോഗികള്‍ മരിച്ചു.

പാറ്റ്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് (പിഎംസിഎച്ച്) സംഭവം. സമരമൂലം ഇതുവരെ 36 ശസ്ത്രക്രിയകളാണ് മാറ്റിവച്ചിട്ടുള്ളത്.

നിരവധി രോഗികളാണ് സമരത്തെ തുടര്‍ന്ന് ദുരിതത്തിലായത്. പലരും സര്‍ക്കാര്‍ ആശുപത്രിവിട്ട് സ്വകാര്യ ആശുപത്രിയില്‍ അഭയം പ്രാപിക്കേണ്ട അവസ്ഥയിലെത്തി. വ്യാഴാഴ്ച രാത്രിയോടെയാണ് സമരം ആരംഭിച്ചത്. അഞ്ഞൂറോളം ഡോക്ടര്‍മാരാണ് പണിമുടക്കുന്നത്.

ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്നാരോപിച്ചാണ് പണിമുടക്ക് ആരംഭിച്ചത്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമരക്കാര്‍ വ്യക്തമാക്കി.

Top