ഡോക്ടര്‍മാര്‍ അയയുന്നു ; പിടിവാശിയില്ലെന്ന് സമരക്കാര്‍

doctors

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം അയയുന്നു. പിടിവാശിയില്ലെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ഡോക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍.

തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളെ വലച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്‌പെഷ്യാലിറ്റി ഒപി മുടങ്ങി.

ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഇതിന്റെ ഭാഗമായി, കെ ജി എം ഒ എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു.

Top