ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല, ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരും

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായ വര്‍ധനക്കെതിരേ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന പണിമുടക്ക് തുടരും. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സമരം തുടരാന്‍ തീരുമാനിച്ചത്.

ഒപിയിലും വാര്‍ഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടുകയും ചെയ്തു.

Top