രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ

ൽഹി : രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ. ഡിസംബർ പതിനൊന്നിന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് നടക്കുക. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

കൊവിഡ് ചികിത്സയും, അത്യാഹിത വിഭാഗവും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Top