മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാര്‍ പണിമുടക്കില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നഴ്‌സുമാര്‍ പണിമുടക്കില്‍.

സര്‍ജറി വിഭാഗം മേധാവി നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് നഴ്‌സുമാര്‍ പണിമുടക്കുന്നത്. മെഡിക്കല്‍ കോളേജിലെ 500ല്‍ അധികം നഴ്‌സുമാരാണ് പണിമുടക്കുന്നത്.

ശസ്ത്രക്രിയ ടേബിളില്‍ ട്രേ വെച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. രോഗിയുടെ ശരീരത്തില്‍ ട്രേ വെച്ചുവെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. എന്നാല്‍ നഴ്‌സ് ട്രേ ബെഡിലാണ് വെച്ചതെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും സമരം ചെയ്യുന്ന നഴ്‌സുമാര്‍ പറഞ്ഞു.

Top