മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വകുപ്പില്‍ നിന്ന് 36 ഡോ​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ടു

doctors

തിരുവനന്തപുരം: അനധികൃത അവധിയില്‍ പോയ 36 ഡോക്ടര്‍മാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിടല്‍ നടപടിക്ക് പിഎസ് സിയും അംഗീകാരം നല്‍കി.

സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലായി അമ്പതിനടുത്ത് ഡോക്ടര്‍മാരാണ് ഇത്തരത്തില്‍ അവധിയില്‍ പ്രവേശിച്ചിരുന്നത്. ഇവരോടു വീണ്ടും ജോലിക്കു പ്രവേശിക്കാന്‍ നിരവധി തവണ അധികൃതര്‍ കത്തു മുഖേനയും നോട്ടീസ്, പത്രം മുഖേനയും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു പിരിച്ചുവിടല്‍.

ഡോക്ടര്‍മാരുടെ അനധികൃത അവധി മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു.

Top