ഐ.ജിയുടെ ആശയത്തില്‍ ഡോക്ടേഴ്‌സ് ഡെസ്‌ക്ക്, സംഭവം സൂപ്പര്‍ ഹിറ്റ് !

കോവിഡ് കാല പ്രതിസന്ധിയില്‍ ആശ്വാസമായി ഡോക്ടേഴ്‌സ് ഡസ്‌ക്ക് പ്രവര്‍ത്തനം തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 1,000-ല്‍ ഏറെ ഫോണ്‍ കോളുകളാണ് ഇവിടേക്ക് എത്തിയിരിക്കുന്നത്. എല്ലാം ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള സംശയങ്ങളായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി മിഷനും ബെറ്റര്‍ റ്റുമാരോയും(MBT)-നന്മയോട് ഒപ്പം ചേര്‍ന്ന് തുടങ്ങിയ ‘ഡോക്ടര്‍സ് ഡെസ്‌ക്ക്’ ആണ് പുതിയ ചരിത്രം കുറിക്കുന്നത്.

കേരളത്തിന് അകത്തു നിന്നു മാത്രമല്ല, പുറത്തു നിന്നും ആര്‍ക്കും ആരോഗ്യ, മാനസിക സംശയങ്ങള്‍ക്കുള്ള ഉത്തരം തേടി ഇങ്ങോട്ട് വിളിക്കാം. ഇപ്പോള്‍ തന്നെ വിദേശത്ത് നിന്നും നിരവധി പേരാണ് ഡോക്ടര്‍സ് ഡെസ്‌ക്കിലേക്ക് വിളിക്കുന്നത്. മാതൃകാപരമായ ഈ പദ്ധതിയുടെ സൂത്രധാരന്‍ ഐ.ജി പി.വിജയന്‍ ഐ.പി.എസ് ആണ്. കേരളത്തിലെ പ്രഗല്‍ഭരായ 150-ല്‍ ഏറെ ഡോക്ടര്‍മാരാണ് സന്നദ്ധ സേവനത്തിനായി സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു പ്രതിസന്ധി നേരിടുമ്പോള്‍ പ്രതീക്ഷയുടെ വലിയ സാധ്യതയായി മാറിയിരിക്കുകയാണിപ്പോള്‍ ഡോക്ടേഴ്‌സ് ഡെസ്‌ക്കും.

NANMA DOCTORS DESK 

CONTACT NUMBER- 8943270000 8943160000

 

Top