ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍: ഐ.എം.എ. ഇന്ന് നടത്താനിരുന്ന സമരം നീട്ടിവെച്ചു

doctors

ന്യൂഡല്‍ഹി: ഐ.എം.എയുടെ നേതൃത്വത്തില്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരേ എട്ടിനു നടത്താനിരുന്ന സമരം നീട്ടിവെച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനില്‍നിന്നു ‘ചില വിശദീകരണങ്ങളും ഉറപ്പും’ ലഭിച്ച സാഹചര്യത്തിലാണു സമരം നീട്ടുന്നതെന്ന് ഐ.എം.എ. പ്രസ്താവനയില്‍ അറിയിച്ചു.

കശ്മീരിലെ അവസ്ഥ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കനത്തമഴയും വെള്ളപ്പൊക്കവും മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ വിയോഗം തുടങ്ങിയ വിഷയങ്ങളുംകൂടി പരിഗണിച്ചാണു സമരം നീട്ടിയതെന്ന് ഐ.എം.എ. പ്രസ്താവനയില്‍ പറഞ്ഞു.

Top