മെഡിക്കല്‍ കമ്മീഷന്‍ ബില്‍: രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പഠിപ്പുമുടക്കും

ന്യൂഡല്‍ഹി:രാജ്യസഭയില്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസായതില്‍ പ്രതിഷേധിച്ച് ഐഎംഎയും മെഡിക്കല്‍ വിദ്യാര്‍ഥികളും. നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ന് പഠിപ്പുമുടക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും വിദ്യാര്‍ഥികള്‍ ഉപവാസം തുടങ്ങി.

അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷക്കുള്ള മാനദണ്ഡമാക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാര്‍ഥി പ്രതിഷേധം. ഐഎംഎയുടെ തുടര്‍ സമരങ്ങള്‍ ഞായറാഴ്ച ആലുവയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.

Top