ഡോക്ടറേറ്റ് നിഷേധിച്ച് ടെന്‍ഡുല്‍ക്കര്‍; ബഹുമതികള്‍ സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്ന്‌

ന്യൂഡല്‍ഹി: ജാദവ്പ്പൂര്‍ സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റ് നിഷേധിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ധാര്‍മികത കണക്കിലെടുത്താണ് ഡോക്ടറേറ്റ് സ്വീകരിക്കാത്തതെന്ന് സച്ചിന്‍ ഇ-മെയില്‍ വഴി അറിയിച്ചതായി സുരഞ്ജന്‍ ദാസ് പറഞ്ഞു.

ഇത്തരത്തിലുള്ള ബഹുമതികള്‍ സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്നും മുമ്പ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റും താന്‍ ഇത്തരത്തില്‍ നിരസിച്ചിട്ടുണ്ടെന്നും സച്ചിന്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പഠിച്ചു നേടാത്തതിനാല്‍ ഡി – ലിറ്റ് സ്വീകരിക്കുന്നത് ധാര്‍മികപരമായി തെറ്റാണെന്നും സച്ചിന്‍ പറഞ്ഞിട്ടുണ്ട്.

സച്ചിന്‍ ഡോക്ടറേറ്റ് നിരസിച്ച സാഹചര്യത്തില്‍ ഒളിംപിക്‌സ് ബോക്‌സര്‍ മേരി കോമിന് ബഹുമതി സമ്മാനിക്കാനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. 2011ല്‍ രാജീവ് ഗാന്ധി സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയപ്പോഴും സച്ചിന്‍ സമാനമായ രീതിയില്‍ നിരസിച്ചിരുന്നു.

Top