സുരക്ഷ ഭീഷണി; ലാദനെ കണ്ടെത്താന്‍ സിഐഎയെ സഹായിച്ച ഡോക്ടറെ ജയില്‍ മാറ്റി

doctor

ഇസ്ലാമാബാദ്: സുരക്ഷ ഭീഷണിയെ തുടര്‍ന്ന് അല്‍ക്വയ്ദ ഭീകരന്‍ ഉസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ സിഐഎയെ സഹായിച്ച പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിക്ക് ജയില്‍ മാറ്റം. അഫ്രീദിയെ പെഷാവറിലെ ജയിലില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്കാണ് മാറ്റിയത്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്കാണ് അഫ്രീദിയെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

അബോട്ടാബാദ് പ്രദേശത്ത് വ്യാജ വാക്‌സിനേഷന്‍ പരിപാടി നടത്തി ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് അഫ്രീദി സിഐഎക്കു കൈമാറുകയായിരുന്നു. ഇതോടെയാണ് അബോട്ടാബാദില്‍ ബിന്‍ ലാദന്റെ സാന്നിധ്യം സിഐഎ സ്ഥിരീകരിച്ചത്. 2011 മേയ് രണ്ടിന് യുഎസ് നേവി സീല്‍ ടീമിലെ കമാന്‍ഡോകള്‍ മിന്നലാക്രമണം നടത്തി ബിന്‍ ലാദനെ വകവരുത്തുകയായിരുന്നു.

2012-ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഗോത്രവര്‍ഗ കോടതി 33 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഫ്രോണ്ടിയര്‍ ക്രൈംസ് റഗുലേഷന്‍(എഫ്‌സിആര്‍) പ്രകാരമായിരുന്നു അഫ്രീദിക്ക് എതിരേ രാജ്യദ്രോഹത്തിനു കേസെടുത്തത്. ഈ നിയമപ്രകാരം വധശിക്ഷയ്ക്കു വ്യവസ്ഥയില്ല.

Top