കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ കുടുംബാംഗങ്ങള്‍ ഡോക്ടറെ ആക്രമിച്ചതായി പരാതി

ദിസ്പൂര്‍: കൊവിഡ് രോഗിയുടെ കുടുംബാംഗങ്ങള്‍ ആക്രമിച്ചെന്നാരോപിച്ച് അസമിലെ ഹൈലകണ്ടി സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ഡോ. ഗൗരബ് ഭട്ടാചാര്യ പൊലീസില്‍ പരാതി നല്‍കി. എഫ്ഐആര്‍ ഫയല്‍ ചെയ്തു.

ആശുപത്രിയിലെത്തിച്ചയുടനെ മരിച്ചു. മെയ് എട്ടിന് രാത്രി എട്ടു മണിയോടെ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒരു രോഗി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോ. ഗൗരബ് ഭട്ടാചാര്യയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്.

രോഗിയെ പരിശോധിച്ച ശേഷം, വാര്‍ഡിലേക്ക് മാറ്റി ഓക്‌സിജന്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാാല്‍ പിന്നീട് പത്ത് മിനിട്ടിനകം രോഗി മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ ഭട്ടാചാര്യ പറഞ്ഞു.

രോഗി മരിച്ചുവെന്ന് പറഞ്ഞ് നഴ്‌സ് വിളിച്ചപ്പോള്‍ വാര്‍ഡിലെത്തി രോഗിയെ പരിശോധിച്ചു. എന്നാല്‍ അയാള്‍ക്ക് പള്‍സ് ഇല്ലായിരുന്നുവെന്നും മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുടുംബാംഗങ്ങള്‍ തന്നെ ആക്രമിച്ചുവെന്ന് ഡോക്ടര്‍ ആരോപിച്ചു. തന്നെ അധിക്ഷേപിക്കുകയും ആശുപത്രിക്ക് പുറത്ത് ആക്രമിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഡോക്ടര്‍ പറഞ്ഞു.

 

Top