സിഎഎക്കെതിരായി പ്രസംഗിച്ചു: ഡോ കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗിത്തില്‍ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് അറസ്റ്റിലായ ഡോ. കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അദ്ദേഹത്തെ പിന്നെ മഥുര ജയിലിലേക്ക് മാറ്റി.

സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയും സമുദായിക ഐക്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഖാനെതിരായ കേസ്. അലിഗഡ് ജയിലിലേക്കാണ് ഖാനെ ആദ്യം അയച്ചത്. പിന്നീടാണ് ജയില്‍ മാറ്റിയത്.

യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അറുപതിലേറെ കുട്ടികള്‍ ഓക്‌സിജന്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 2017ല്‍ മരിച്ച സംഭവത്തില്‍ ജയിലിലായി വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ഡോ. കഫീല്‍ ഖാന്‍. ഡിസംബറില്‍ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Top