doctor detained with rs 70 lakh cash in rs 100 denominations

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഹാര്‍ഗഞ്ജില്‍ 70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായി ശിശുരോഗ വിദഗ്ധന്‍ പൊലീസ് പിടിയില്‍. നല്ലല്‍ എന്നയാളാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ഓടെയായിരുന്നു സംഭവം.

നോട്ട് കെട്ടുകള്‍ കാറില്‍ അടുക്കിവെക്കുന്നത് വഴിയിലൂടെ നടന്നുപോയ ഒരാളുടെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തും തുടര്‍ന്ന് .കാറില്‍ പോകുന്ന വഴി ട്രാഫിക് പൊലീസ് ഇയാളെ തടയുകയും കാര്‍ പരിശോധിക്കുകയായിരുന്നു .

69,86,000 രൂപ വില വരുന്ന 100 ന്റെ നോട്ടുകളാണ് ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് പിടികൂടിയത്.

സുഹൃത്തായ ബിസിനസ്സുകാരന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണമാണിതെന്നും രാജൗറി ഗാര്‍ഡനിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പണം തിരിച്ചുകൊടുക്കാനായി പോകുകയായിരുന്നുവെന്നും ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു.
പൊലീസ് വിഷയം ആദായനികുതി വകുപ്പിന് കൈമാറിയിരിക്കുകയാണ്.

Top