ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മന്ത്രിയുടെ ഉത്തരവ്

K.K-SHYLAJA

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍ദ്ദേശിച്ചു. 2017ലായിരുന്നു മേരി റെജിക്ക് സ്പ്‌ളീനില്‍ ലിംഫോമ എന്ന അസുഖം ബാധിച്ചത്. തുടര്‍ന്ന് ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്ലീഹ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, പ്‌ളീഹ നീക്കം ചെയ്യാനുള്ള ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവുകളെ തുടര്‍ന്ന് മേരി മാര്‍ച്ച് 18ന് മരിക്കുകയായിരുന്നു.

ആര്‍.സി.സിയിലെ ചികിത്സാപ്പിഴവ് കൊണ്ടാണ് തന്റെ ഭാര്യ ഡോ.മേരി റെജി മരിച്ചതെന്ന് ഡോ. റെജി ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Top