കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തെ ചൊല്ലി ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; ഒരാള്‍ പിടിയില്‍

ആലപ്പുഴ: കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തെ ചൊല്ലി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം കൈനകരി ലോക്കല്‍ സെക്രട്ടറി രഘുവരന്‍ എന്നിവര്‍ ഒളിവിലാണ്. പ്രതികളെ പിടികൂടാത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മര്‍ദ്ദനമേറ്റത്.

 

Top