തൃശൂരിൽ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ

തൃശൂർ : ശസ്ത്രക്രിയയ്ക്കു രോഗിയിൽനിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. ഓർത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഷെറി ഐസക്കാണ് കയ്യോടെ പിടിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 15 ലക്ഷം രൂപയും കണ്ടെടുത്തു.

ശസ്ത്രക്രിയയ്ക്കായി രോഗിയുടെ ബന്ധുവിന്റെ കയ്യിൽനിന്ന് 3000 രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടയിൽ ഓട്ടുപാറയിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ 4ന് ആണ് പിടിയിലായത്.

Top