കൊവിഡ് വാക്സീൻ മോഷണം; ഡോക്ടർ അറസ്റ്റിൽ

ഹൂസ്റ്റൺ : ഹൂസ്റ്റൺ ടെക്‌സാസിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് കൊവിഡ് വാക്സീൻ പാക്കറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞ ഡോക്ടറെ ലോക്കൽ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബർ 29നാണു ഒമ്പത് ഡോസ് കൊവിഡ് വാക്സീൻ അടങ്ങിയ ഒരു പാക്കറ്റ് ഡോ. ഹസൻ ഗോകൽ എന്നയാൾ മോഷ്ടിച്ചത്. ഇയാൾ ജോലി ചെയ്തിരുന്ന ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത് സിസ്റ്റത്തിന്റെ സ്റ്റോർ മുറിയിൽ നിന്നാണ് വാക്സിൻ മോഷണം നടന്നത്. സ്വന്തക്കാർക്ക് വേണ്ടി സ്റ്റോറിൽ നിന്ന് താൻ വാക്സീൻ മോഷ്ടിച്ച് കടത്തിയാതായി ഡോ. ഹസൻ തന്റെ ഒരു സഹപ്രവർത്തകനോട് പറഞ്ഞു. തുടർന്ന് ഇയാൾ തന്റെ മാനേജരോടും, മാനേജർ പൊലീസിലും വിവരമറിയിച്ചതോടെയാണ് ഡോക്ടർ അകത്തായത്.

തന്റെ വീട്ടുകാർക്കും അടുത്ത സ്നേഹിതരിൽ ചിലർക്കും കുത്തിവെക്കാൻ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഡോക്ടറുടെ ഈ പ്രവൃത്തി മുൻഗണനാ ലിസ്റ്റിൽ ഉള്ള പലർക്കും വാക്സീൻ നിഷേധിക്കും എന്നതുകൊണ്ട് അത് ഗുരുതരമായ ഒരു കുറ്റകൃത്യമാണ് എന്ന് പൊലീസ് പറയുന്നു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

Top