പതിനാലുകാരിയെ പീഡിപ്പിച്ച അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ അറസ്റ്റില്‍

rape

മുംബൈ: പതിനാലുകാരിയെ അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ വെള്ളിയാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അമ്മയോടൊപ്പം പരിശോധനയ്ക്കായി ഡോക്ടറുടെ വീട്ടിലില്‍ എത്തിയ പതിനാലുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇവര്‍ പരിശോധനയ്ക്കു ശേഷം വീടിന്റെ താക്കോല്‍ ഡോക്ടറുടെ വീട്ടില്‍ മറന്നുവെച്ചിരുന്നു. താക്കോല്‍ എടുക്കാന്‍ കുട്ടി ഒറ്റയ്ക്ക് ഡോക്ടറുടെ വീട്ടില്‍ എത്തിയപ്പെഴാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.

പ്രതിയ്‌ക്കെതിരെ പോക്‌സോ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Top