സിനിമയിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കാനും വേണമോ അനുമതി ?

ത് സിനിമ കാണണം, കാണരുത് എന്നത് തീരുമാനിക്കുന്നത് ഓരോ വ്യക്തികളുടെയും അവകാശമാണ്, അതു പോലെ തന്നെ ഏത് പ്രമേയം സിനിമയാക്കണം, ആരൊക്കെ അഭിനയിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് നിർമ്മാതാവും സംവിധായകനുമാണ്. ആ അവകാശത്തിൻ മേൽ ആധിപത്യം സ്ഥാപിക്കാൻ, ഏത് വർഗ്ഗീയവാദികൾ ശ്രമിച്ചാലും അതിനെ, മതേതര കേരളം ചെറുത്തു തോൽപ്പിക്കുക തന്നെ വേണം. “മേപ്പടിയാൻ’ ഒരു സിനിമയാണ്, അല്ലാതെ യാഥാർത്ഥ്യമല്ല. അതിനെ ആ രൂപത്തിൽ തന്നെ വിലയിരുത്തുകയാണ് വേണ്ടത്. അതല്ലാതെ ഈ സിനിമക്കെതിരെ സംഘടിതമായി പ്രചരണം നടത്തുന്നത് എന്തായാലും, അത് നാടിന് നല്ലതല്ല. (വീഡിയോ കാണുക)

Top