ബി.ജെ.പിക്ക്​ വോട്ട് ചെയ്യരുത്-കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്

പശ്ചിമ ബംഗാൾ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വോട്ട് ചെയ്യരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ   നേതാവ് രാകേഷ് ടിക്കായതിന്റെ അഭ്യർത്ഥന. നന്ദിഗ്രാമിലെ വോട്ടർമാരോടായിരുന്നു ടിക്കായത് സംസാരിച്ചത്.വിളകൾക്ക്​ ഇനി താങ്ങുവില ലഭിക്കില്ലെന്നും​ രാജ്യം കൊള്ളയടിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നും പറയാൻ സംയുക്ത കിസാൻ മോർച്ച പ്രതിനിധികൾ നന്ദിഗ്രാമിൽ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

കേന്ദ്രം നടപ്പാക്കിയ കർഷക ​ദ്രോഹ നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച കൊൽക്കത്തയിൽ മഹാപഞ്ചായത്തും സംഘടിപ്പിച്ചു. തുടർന്നാണ്​ നന്ദിഗ്രാം യാത്ര പ്രഖ്യാപിച്ചത്​.

Top