ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്; സഹകരണ സംഘങ്ങള്‍ക്ക് എതിരെ വീണ്ടും ആര്‍ബിഐ

തിരുവനന്തപുരം: സഹകരണ സംഘങ്ങള്‍ക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആര്‍ബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നല്‍കി. നേരത്തെ സമാന നിര്‍ദേശം ആര്‍ബിഐ നല്‍കിയിരുന്നു. നിലവില്‍ നല്‍കിയ നിര്‍ദ്ദേശം സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ക്ക് ഇത് ബാധകമാണ്.

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അതിന് സ്റ്റേ വാങ്ങിയിരുന്നു. പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ബിഐക്കെതിരെ സംസ്ഥാനം കോടതിയേയും സമീപിച്ചിരുന്നു.

Top