തേങ്ങയും ഓലയും പറമ്പിലിടരുത്; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവ്

കരവത്തി: ലക്ഷദ്വീപില്‍ വ്യത്യസ്ത ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപില്‍ ഇനി മുതല്‍ തേങ്ങയും ഓലയും പറമ്പിലിടരുതെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവില്‍ പറയുന്നത്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും. കൂടാതെ ഖരമാലിന്യങ്ങള്‍ കത്തിക്കരുത്.

പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ല. ദ്വീപ് മാലിന്യമുക്തമാക്കാനാണ് പുതിയ ഉത്തരവിന്റെ പിന്നിലെന്നാണ് ന്യായീകരണം. അതേസമയം ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് വിമര്‍ശനങ്ങളുയരുന്നുണ്ട്.

 

Top