മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി സേവനകേന്ദ്രങ്ങളില്‍ പോകേണ്ട

aadhar

ഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ ഒന്നുമുതല്‍ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഉപഭോക്തൃസേവനകേന്ദ്രങ്ങളില്‍ പോകേണ്ട ആവശ്യമില്ല.

ടെലികോം ഓപ്പറേറ്റര്‍മാര്‍ അവതരിപ്പിച്ച ഒടിപി വെരിഫിക്കേഷന്‍ സംവിധാനം യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ ആനുകൂല്യം.

നിലവില്‍ ആധാര്‍ വിവരങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറുകളാണ് ഈ സംവിധാനം വഴി ബന്ധിപ്പിക്കാന്‍ കഴിയുന്നത്.

ഒടിപി, ഐവിആര്‍എസ്, ആപ്പ് എന്നിവ വഴി ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ ടെലികോം വകുപ്പ് അനുമതി നല്‍കിയിരുന്നു

Top