മൃഗശാലയിലെ കടുവകള്‍ക്ക് ബീഫ് നല്‍കരുത്; ബിജെപി നേതാവ്

ഗോഹട്ടി: മൃഗശാലയിലെ കടുവകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും ബീഫ് നല്‍കരുതെന്ന പ്രസ്താവനയുമായി ബിജെപി നേതാവ്. ആസാമിലെ ബിജെപി നേതാവ് സത്യ രഞ്ചന്‍ ബോറയാണ് ഈ പ്രസ്താവനയിറക്കിയത്.

തിങ്കളാഴ്ച, ബോറയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ഭക്ഷണവുമായി എത്തിയ വാഹനം തടഞ്ഞിരുന്നു. മൃഗശാല അധികൃതര്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിരിച്ചു വിട്ടത്.

അതേസമയം, മൃഗങ്ങള്‍ക്ക് ഇറച്ചി വിതരണം ചെയ്യുന്നതില്‍ ഇപ്പോള്‍ പ്രശ്നമൊന്നുമില്ലെന്ന് അസം സ്റ്റേറ്റ് മൃശാലയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വ്യക്തമാക്കി. 1,040 വന്യമൃഗങ്ങളും 112 ഇനം പക്ഷികളും ഉള്ള വടക്കുകിഴക്കന്‍ ഭാഗത്തെ ഏറ്റവും വലിയ മൃഗശാലയാണ് ആസാം സ്റ്റേറ്റ് മൃഗശാല. എട്ട് കടുവകള്‍, മൂന്ന് സിംഹങ്ങള്‍, 26 പുള്ളിപ്പുലികള്‍ എന്നിവ ഈ മൃഗശാലയിലുണ്ട്.

Top