അതിക്രമങ്ങള്‍ മറക്കരുത്, ബിജെപിക്ക് വോട്ടു ചെയ്യരുത് ; രക്തസാക്ഷികളുടെ പോസ്റ്ററുമായി പട്ടീദാര്‍

അഹമ്മദാബാദ്‌: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി പോസ്റ്ററുകള്‍ ഇറക്കി ജനവികാരം നേടിയെടുക്കാന്‍ ശ്രമിച്ച് പട്ടീദാര്‍ വിഭാഗം.

സംവരണം ആവശ്യപ്പെട്ട് പട്ടീദാര്‍ വിഭാഗം 2014ല്‍ നടത്തിയ സമരത്തിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പതിനാല് യുവാക്കളുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.

പട്ടീദാര്‍ രക്തസാക്ഷിത്വം പാഴാവരുതെന്നും അവരുടെ ഘാതകരെ അധികാരത്തിലെത്തിക്കരുതെന്നും പോസ്റ്ററിലെ വാചകങ്ങളില്‍ വ്യക്തമാക്കുന്നു.

പട്ടീദാര്‍ വിഭാഗത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ബിജെപിക്കെതിരായി വോട്ട് രേഖപ്പെടുത്തണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

അതിക്രമങ്ങള്‍ മറക്കരുത്, ബിജെപിക്ക് വോട്ടു ചെയ്യരുത് എന്നാണ് വാചകം.

Untitled-1pattidar-poster

അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അദ്ദേഹത്തിന്റെ ജനപ്രീതിയും, കോണ്‍ഗ്രസ്സ് മോദിയെ അപമാനിക്കുന്നതും ബിജെപിയുടെ വിജയത്തിനു കാരണമാകുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ്സിനു പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നും, വൈദ്യുതി, വെള്ളം, വികസനം തുടങ്ങിയവ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Top