താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരരുത്; മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്

മുംബൈ: ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുന്ന താരങ്ങളുടെ വാഹനങ്ങള്‍ പിന്തുടരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ്. മുംബൈ പൊലീസാണ് താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡിലെ ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനായെത്തിയ താരങ്ങളുടെ വാഹനത്തെ പിന്തുടര്‍ന്ന മാധ്യമങ്ങളുടെ നടപടിയെ ശക്തമായ വിമര്‍ശിച്ചു കൊണ്ടാണ് ഡെപ്യൂട്ടി കമ്മീഷണര്‍ സംഗ്രാം സിംഗ് നിഷന്ദര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപകടകരമായ രീതിയില്‍ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

നടിമാരായ ദീപിക പദുക്കോണും ശ്രദ്ധ കപൂറും സാറാ അലിഖാനും കഴിഞ്ഞ ദിവസം എന്‍സിബി ഓഫീസില്‍ മൊഴി നല്‍കാന്‍ എത്തുമ്പോള്‍ മാധ്യമ പവര്‍ത്തകരുടെ വാഹനങ്ങള്‍ അവരെ പിന്തുടര്‍ന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു സംഗ്രാംസിങ് നിഷന്ദറിന്റെ ഈ മുന്നറിയിപ്പ്.

Top