ആധാര്‍ ഇല്ലാത്ത കോവിഡ് രോഗിക്ക് സേവനങ്ങള്‍ നിഷേധിക്കരുതെന്ന്

Aadhar card

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്ക് ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ). വാക്സിനേഷന്‍, മരുന്ന്, ആശുപത്രി അഡ്മിഷന്‍, ചികിത്സ എന്നിവ ആധാറിന്റെ അടിസ്ഥാനത്തിലാക്കരുതെന്നും നിര്‍ദേശമുണ്ട്.

ഏതെങ്കിലും സേവനങ്ങള്‍ നിഷേധിക്കാനുള്ള മാനദണ്ഡമായി ആധാറിനെ ദുരുപയോഗം ചെയ്യരുത്. ആധാര്‍ രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ വാക്സിനേഷനും മറ്റ് അടിയന്തര സേവനങ്ങളും കൊവിഡ് രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ നിര്‍ദേശം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വാക്സിനേഷനോ മരുന്നോ മറ്റ് ചികിത്സകളോ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ആധാര്‍ ആക്ടിന്റെ ഏഴാം സെക്ഷന്‍ പ്രകാരം ഇക്കാര്യം യുഐഎഡിഐ ഇക്കാര്യം ചൂണ്ടിക്കാണിച്ചു.

Top