ധര്‍മ്മജനെ മത്സരിപ്പിക്കരുത്; കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി

ബാലുശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലം കമ്മിറ്റി കെപിസിസി അധ്യക്ഷന് കത്ത് നല്‍കി. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.

നടിയെ അക്രമിച്ച കേസ് ഉള്‍പ്പടെ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനാല്‍ ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നു. കോഴിക്കോട്ടെ സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ കഴിഞ്ഞ തവണ മുസ്ലീം ലീഗാണ് മത്സരിച്ചത്. എന്നാല്‍ ഇക്കുറി ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം കുന്ദമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

Top