ലാവ്‌ലിന്‍ കേസ് നാളെ പരിഗണിക്കരുത്; സുപ്രീം കോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയില്‍ അപേക്ഷ. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസാണ് അപേക്ഷ നല്‍കിയത്. കേസില്‍ ചില പ്രധാന രേഖകള്‍ കൂടി നല്‍കാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

രേഖകള്‍ നല്‍കാനുള്ളതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ കോടതി അപേക്ഷ പരിഗണിക്കും.

 

Top