ക്വാറന്റൈന്‍ പ​ണം ഈടാക്കുന്നത് സങ്കടകരം, കേ​ര​ള മോ​ഡ​ലി​നോ​ടു​ള്ള വ​ഞ്ച​ന: ത​രൂ​ര്‍

tharoor

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റൈനില്‍ കഴിയാനുള്ള പണം ഈടാക്കുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂര്‍.

മടങ്ങിയെത്തുന്ന പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ടവരാണ്. ക്വാറന്റൈന്‍ അവരില്‍ നിന്ന് പണം ഈടാക്കുന്നത് സങ്കടകരം മാത്രമല്ല, സര്‍ക്കാര്‍ വിജയകരമാണെന്ന് അവകാശപ്പെടുന്ന കേരള ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയുമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തുനിന്ന് എത്തി സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഇനി മുതല്‍ ചെലവ് വഹിക്കേണ്ടി വരുമെന്ന് പറഞ്ഞത്. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സാഹചര്യത്തില്‍ തുടര്‍ന്നും ഈ സൗകര്യം സൗജന്യമായി നല്‍കാന്‍ കഴിയില്ലെന്നും പാവപ്പെട്ടവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പല തലങ്ങളിലുള്ള ക്വാറന്റൈന്‍ സൗകര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Top