ഭയ്യാജി സൂപ്പര്‍ഹിറ്റിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

പ്രീതി സിന്റ, സണ്ണി ഡിയോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഭയ്യാജി സൂപ്പര്‍ഹിറ്റിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്തു. ‘ദോ നൈന’ എന്നുതുടങ്ങുന്ന ഗാനമാണഅ പുറത്തുവിട്ടിരിക്കുന്നത്. അംജാദ് എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. യാസിര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 19ന് തിയേറ്ററുകളിലെത്തും.

അമീഷ പട്ടേല്‍, അര്‍ഷാദ് വര്‍സി, ശ്രേയസ് തല്‍പഡെ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നീരജ് പതക് ആണ്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം പ്രീതി സിന്റെ അഭിനയത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ് ഭയ്യാജി സൂപ്പര്‍ഹിറ്റ്. കൂടാതെ ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

Top