ഡിഎന്‍എ പരിശോധനഫലം കുടുക്കി, മരിയ ദാലിയുടെ മകളല്ല

മാഡ്രിഡ്: പ്രശസ്ത സ്പാനിഷ് ചിത്രകാരന്‍ സാല്‍വദോര്‍ ദാലിയുടെ മകള്‍ എന്നവകാശപ്പെട്ട് രംഗത്തെത്തിയ മരിയ പിലാര്‍ ആബേല്‍(62) ദാലിയുടെ മകളല്ല.

മരിയ ദാലിയുടെ മകളല്ലെന്നു ഡിഎന്‍എ പരിശോധനയിലാണ് തെളിഞ്ഞത്. പിതൃതര്‍ക്ക കേസില്‍ ദാലി ഫൗണ്ടേഷന്റെ എതിര്‍പ്പ് അവഗണിച്ചാണ് ദാലിയുടെ മൃതദേഹം കാറ്റലോണിയയിലെ മ്യൂസിയത്തിലുള്ള കല്ലറയില്‍ നിന്നു പുറത്തെടുത്തു പരിശോധന നടത്തിയത്.

1989-ല്‍ എണ്‍പത്തിനാലാം വയസിലാണ് ദാലി അന്തരിച്ചത്. സംസ്‌കരിക്കും മുന്‍പു മൃതദേഹം എംബാം ചെയ്തിരുന്നു.

സ്പാനിഷ് സര്‍ക്കാര്‍ ഏറ്റെടുത്ത 13.6 കോടി ഡോളര്‍ (870 കോടി രൂപ) മൂല്യം കണക്കാക്കിയിരുന്ന വസ്തുവകകളുടെയും മ്യൂസിയങ്ങളുടെയും നടത്തിപ്പ് ചുമതല ദാലി ഫൗണ്ടേഷനാണ്.

Top