തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ കുതിപ്പ്

ചെന്നൈ: തമിഴ്‌നാട്ടിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നേറ്റം. ചെന്നൈ, കോയമ്പത്തൂര്‍, സേലം അടക്കമുള്ള 21 കോര്‍പറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ ബഹുദൂരം പിന്നിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ തിരിച്ചടി നേരിട്ട കോയമ്പത്തൂര്‍ അടക്കമുള്ള ജില്ലകളില്‍ വന്‍മുന്നേറ്റമാണ് പാര്‍ട്ടിക്കുണ്ടായത്.

ബി.ജെ.പിക്കും കമല്‍ഹാസന്റെ പാര്‍ട്ടിക്കും നേട്ടമുണ്ടാക്കാനായില്ല. വൈകീട്ട് 3.30 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം വിജയ് മക്കള്‍ ഇയക്കത്തിന് പുതുക്കോട്ടൈ മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റ് ലഭിച്ചു.

വനിതാ ലീഗ് അഖിലേന്ത്യാ അധ്യക്ഷ ഫാത്തിമ മുസഫര്‍ ചെന്നൈ കോര്‍പറേഷനിലെ എഗ്മൂര്‍ വാര്‍ഡില്‍ വിജയിച്ചു. സി.പി.എം 32 സീറ്റിലും കോണ്‍ഗ്രസ് 29 സീറ്റിലും വിജയിച്ചു. തനിച്ച് മത്സരിച്ച എസ്.ഡി.പി.ഐ 26 സീറ്റുകളില്‍ വിജയിച്ചു.

Top