സഹായഹസ്തവുമായി ഡിഎംകെ. . .കേരളത്തിലേയ്ക്ക് എത്തിക്കുന്നത് 60 ലോഡ് അവശ്യവസ്തുക്കള്‍

തിരുവനന്തപുരം: പേമാരിയിലും മണ്ണിടിച്ചിലിലും കേരളജനത ഒന്നാകെ വലയുമ്പോള്‍ സഹായഹസ്തവുമായി ഡിഎംകെ എത്തുന്നു. ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് അവശ്യവസ്തുക്കള്‍ കേരളത്തിലേയ്ക്ക് ഉടന്‍ എത്തിക്കും.

കേരളത്തിന് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കണമെന്ന് രണ്ട് ദിവസം മുമ്പ് പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം കൊണ്ടാണ് അവശ്യവസ്തുക്കള്‍ ശേഖരിച്ചത്.

ഇന്നലെ പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് അറുപത് ലോഡ് സാധനങ്ങള്‍ ഡി.എം.കെ. കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ മുരുകേഷന് കൈമാറി.

തമിഴ്നാട്ടിലെ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരോടും കൂടുതല്‍ അവശ്യ സാധനങ്ങള്‍ സംഭാവന ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് കേരളത്തിന് കൈമാറുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Top