കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കില്ലെന്ന് ഡിഎംകെ

ചെന്നൈ: നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായക തീരുമാനവുമായി ഡിഎംകെ രംഗത്ത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്നാണ് ഡിഎംകെയുടെ നിലപാട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ വീഴ്ച മുന്നറിയിപ്പാണെന്നുമാണ് ഡിഎംകെ പറയുന്നത്.

ഇത്തവണ ഭരണം കിട്ടുമെന്ന സര്‍വേ ഫലങ്ങളടക്കം വരുന്നതിനിടെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പുവരുത്താനാണ് ഡിഎംകെ നീക്കം. അതിന്റെ ഭാഗമായി 178 സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റാണ് സഖ്യത്തില്‍ കോണ്‍ഗ്രസിന് നല്‍കിയത്. എന്നാല്‍ പാര്‍ട്ടി വിജയിച്ചത് എട്ട് സീറ്റുകളില്‍ മാത്രം. ഇത്തവണ 21 സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് സ്റ്റാലിന്‍. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെയ്ക്കുള്ളിലെ വിമര്‍ശനം.

 

Top