തമിഴ്നാട്ടിൽ ജയലളിത തരംഗം ഉണർത്താൻ ഒരുങ്ങി ഡിഎംകെ

jayalalitha

ചെന്നൈ : തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ തമിഴകത്ത് അമ്മ തരംഗം ഉണർത്താനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെ. ഇതിനായി ജയലളിതയുടെ ശവകുടീരം ഇന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. മറീന ബീച്ചിൽ ഏകദേശം 50.80 കോടിരൂപ ചെലവഴിച്ചാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്. തലൈവർ എംജിആറിന്റെ ശവകുടീരത്തിന് സമീപത്ത് തന്നെയാണ് ജയയും അന്ത്യവിശ്രമം കൊള്ളുന്നത്.

എംജിആർ സ്മാരകത്തിന് സമീപത്ത് തന്നെയാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിട വിസ്മയം.പറന്നുയരുന്ന ഫിനിക്സ് പക്ഷിയുടെ രൂപത്തിലാണ് ശവകുടീരത്തിന്റെ നിർമാണം. ജയലളിത സ്മാരകത്തിലേക്ക്‌ എത്തുന്നവരെ സ്വീകരിക്കുന്നത് രണ്ടു ഗര്‍ജിക്കുന്ന സിംഹങ്ങളുടെ പ്രതിമകളാണ്. മ്യൂസിയത്തില്‍ ജയലളിതയുടെ പുര്‍ണകായ പ്രതിമയുണ്ട്.

Top