‘കുടുംബിനികള്‍ക്ക് 1000 രൂപ ശമ്പളം ,ഇന്റെര്‍നെറ്റ് കണക്ഷന്‍’:വാഗ്ദാനങ്ങളുമായി ഡിഎംകെ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി.എം.കെ.വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസശമ്പളം നല്‍കും, എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും, പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വീട് നല്‍കുമെന്നെമാണ് ഡിഎംകെ പ്രഖ്യാപിച്ചിട്ടുള്ളത്.

തമിഴ്നാടിന്റെ വികസനം ലക്ഷ്യമാക്കി പത്ത് വര്‍ഷത്തെ കര്‍മ പരിപാടികളാണ് പ്രതിപക്ഷ നേതാവും അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റേഷന്‍ കാര്‍ഡില്‍ വീട്ടമ്മ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എല്ലാ സ്ത്രീകള്‍ക്കും 1000 രൂപ മാസശമ്പളം നല്‍കുമെന്ന് ഡിഎംകെ അറിയിച്ചു.

ദാരിദ്രരേഖലയില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ഭക്ഷ്യകിറ്റ് നല്‍കും. വീടുകള്‍ ഇല്ലാത്തവര്‍ക്കായി 20 ലക്ഷം വീടുകള്‍ വീടുകള്‍ സംസ്ഥാനത്ത് നിര്‍മ്മികും. അര്‍ഹമായവര്‍ക്കാകും വീട് നല്‍കുക. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. സംസ്ഥാനത്ത് പുതിയതായി പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അധികാരത്തില്‍ എത്തിയാല്‍ അടുത്ത പത്തു വര്‍ഷത്തിനകം രണ്ട് അക്ക സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ആദ്യ ലക്ഷ്യം. ഈ കാലയളവില്‍ ഒരു കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടു വരുമെന്നും സ്റ്റാലിന്‍ പറഞ്ഞു

 

Top