ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് സ്റ്റാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം സ്റ്റാലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റാലിന്റെ ആരോഗ്യത്തെ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് വിവരം.

Top