ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം കരുണാനിധിയുടെ (94) നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹം സ്വന്തം വസതിയിലാണുള്ളത്. അതീവ ഗുരതരാവസ്ഥയിലുള്ള കരുണാനിധി വീട്ടിലും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.