ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ചു; കമല്‍ഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ചെന്നൈ: ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപിച്ച് നടന്‍ കമല്‍ഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. മധുരയിലെ അഭിഭാഷകനാണ് പരാതി നല്‍കിയത്. വനിതാ ദിനത്തില്‍ ചെന്നൈയില്‍ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ ഇകഴ്ത്തി പറയാന്‍ സ്റ്റാലിന്‍ എന്ന് പറഞ്ഞാല്‍ മതിയെന്ന കമല്‍ഹാസന്റെ പരാമര്‍ശമാണ് പരാതിക്കിടയാക്കിയത്.

അതേസമയം, തമിഴ്‌നാട്ടില്‍ വീണ്ടും ഡിഎംകെ അധികാരത്തില്‍ വന്നാല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും എന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രിച്ചിയില്‍ നടന്ന കൂറ്റന്‍ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം. വിവിധ മേഖലകളില്‍ തമിഴ്‌നാടിന്റെ വളര്‍ച്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Top