ജയലളിതയുടെ പ്രതിമ സ്ഥാപിക്കരുത്, ഗുരുതര പ്രശ്‌നമുണ്ടാകും; പരാതി നല്‍കി ഡി.എം.കെ

മധുര: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പ്രതിമ കെ.കെ നഗര്‍ പ്രദേശത്ത് സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.എം.കെ എം.എല്‍.എ ഡോ .പി. ശരവണനും മറ്റ് പാര്‍ട്ടി നേതാക്കളും കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ജില്ലാ കോടതിക്ക് സമീപം പ്രതിമ സ്ഥാപിക്കുന്നത് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ കളക്ടര്‍ക്ക് പരാതി നല്‍കിയത്. അതേസമയം ഉചിതമായ നടപടി കളക്ടര്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. മധുര കെ.കെ നഗര്‍ പ്രദേശത്ത് ഇതിനകം എം.ജി.ആറിന്റെ പ്രതിമയുണ്ടെന്നത് ശ്രദ്ധേയമാണ്. ജയലളിതയുടെ പ്രതിമയുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്.

Top