ചെന്നൈ: ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍.
ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്-മക്കള്‍ നീതി മയ്യം സഖ്യം ഗുണകരമാകുമെന്ന കാര്യം കോണ്‍ഗ്രസിനോട് പറയാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നേരത്തെ കമലഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും അത് ആരും ഉദ്ദേശിക്കുന്ന തരത്തിലുള്ളതല്ലെന്നും കമല്‍ വ്യക്തമാക്കി.