DMK Chief M Karunanidhi Is Doing Well, Says Son MK Stalin

ചെന്നൈ: ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മകനും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്‍.

‘ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് കലൈജ്ഞര്‍(കരുണാനിധി). അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍ അറിയിച്ചിട്ടുണെന്നും’ സ്റ്റാലിന്‍ പറഞ്ഞു.

ശ്വാസകോശ അണുബാധയെത്തുടര്‍ന്നു വ്യാഴാഴ്ച രാത്രിയാണു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നിന്റെ അലര്‍ജിയെത്തുടര്‍ന്നായിരുന്നു ചികിത്സ തേടിയത്. രോഗം ഭേദമായി ചൊവ്വാഴ്ചയോടെ കരുണാനിധി ആശുപത്രി വിട്ടേക്കുമെന്നാണ് കരുതുന്നത്.

Top