DMK chief Karunanidhi extends hand of friendship to Congre

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന മുന്നണിയില്‍ ചേരാന്‍ കോണ്‍ഗ്രസിനെയും ക്ഷണിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി. അടുത്തുവരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കരുണാനിധിയുടെ നീക്കം.

മൂന്നു വര്‍ഷം മുമ്പാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം അവസാനിപ്പിച്ചത്. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയായിരുന്ന എ. രാജ, കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവര്‍ ജയിലിലായത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ വിള്ളലുണ്ടാക്കി. പിന്നാലെ ശ്രീലങ്കയിലെ തമിഴ് വംശജരുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്നു വേര്‍പിരിഞ്ഞു.

കോണ്‍ഗ്രസും ഡിഎംകെയും വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഡിഎംകെയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നായിരുന്നു തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ് ഇളങ്കോവന്റെ പ്രസ്താന.

ഡിഎംഡികെ നേതാവ് വിജയകാന്തിനെയും മുന്നണിയില്‍ചേരാന്‍ കരുണാനിധി ക്ഷണിച്ചിട്ടുണ്ട്.

Top